ബെംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ ഇപ്പോഴും തയ്യാറാണെന്നും സിദ്ധരാമയ്യ അറിയിച്ചു. വീടുകളുടെ നിര്‍മാണം സുഗമമാക്കാന്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപപോലും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാർ കത്തയച്ചത്.
TAGS: KARNATAKA | PINARAYI VIJAYAN
SUMMARY: Siddaramiah sents letter to Pinarayi vijayan regarding wayanad homes
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…