Categories: KERALATOP NEWS

വയനാട്ടില്‍ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയാണ് സംഭവം. വിനീതിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്ക് ​ഗുരുതരമല്ല. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്.

പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയിൽ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയിൽ കണ്ടെത്തിയ ആശ്വാസത്തിൽ നിൽക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.

അതേസമയം വയനാട്ടില്‍ ചത്ത കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ കടുവയുടെ മരണത്തിന് കാരണമായി. കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണം. ഈ ഏറ്റുമുട്ടല്‍ ഉണ്ടായത് ഇന്നലെയാണ്.

ഉള്‍വനത്തിലെ മറ്റൊരു കടുവയുടെ ആക്രമണം തന്നെയാണ് ഉണ്ടായത്. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. കടുവയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും കൊല്ലപ്പെട്ട രാധയുടെ ശരീര അവശിഷ്ടങ്ങളും കമ്മലും കണ്ടെത്തിയിട്ടുണ്ട്.
<BR>
TAGS : LEOPARD ATTACK | WAYNAD
SUMMARY : Tiger attack in Wayanad; The young man was injured

Savre Digital

Recent Posts

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

31 minutes ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

32 minutes ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

52 minutes ago

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

1 hour ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 50 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ…

2 hours ago

79-ാം സ്വാതന്ത്ര്യദിനം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ട മൈതാനിയിൽ പ്രധാനമന്ത്രി ത്രിവർണ…

3 hours ago