Categories: KERALATOP NEWS

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാവിനെ പുലി കടിച്ചുകൊന്നു

വയനാട്: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ കൊലപ്പെടുത്തിയത്. പല തവണ ഇവിടെ പുലിയെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വന്യജീവി ആക്രമണം കണക്കിലെടുത്ത് രണ്ടിടത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിയാണെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം, വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ കടുവാ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ഇന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, ജില്ലാ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡിഫ്‌ഒ മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

TAGS : LEOPARD | WAYANAD
SUMMARY : Wildlife attack again in Wayanad; The calf was bitten by the leopard

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകൾ വഴിതിരിച്ച് വിടും

ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…

12 minutes ago

നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…

1 hour ago

യെമന്‍ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…

1 hour ago

ട്രംപിന്റെ വിശ്വസ്തന്‍ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…

2 hours ago

ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഒന്‍പത് വിക്കറ്റിന് ജയം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…

2 hours ago

കെഎന്‍എസ്എസ് കരയോഗങ്ങളില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം

ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ…

3 hours ago