വയനാട്: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ്(25 ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങൾ പല ഭാഗങ്ങളിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ് മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിനാടി എന്ന സ്ഥലത്ത് വെച്ച് മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലായി വെള്ളമുണ്ടയിലേക്ക് ഒട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്നു. മൂളിത്തോട് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ഇയാൾ ബാഗുകൾ എറിയുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ അതിഥി തൊഴിലാളിയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രണ്ട് ബാഗുകളും കണ്ടെടുത്തു.
രാത്രി എട്ടോടെയാണ് മൃതദേഹം ബാഗുകളിലാക്കി തള്ളിയത്. വെള്ളമുണ്ട, മാനന്തവാടി പോലീസ് സ്ഥലത്തെത്തി മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. പ്രതിയെ വെള്ളമുണ്ട സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
>BR>
TAGS : MURDER | WAYANAD
SUMMARY : Another guest worker killed a guest worker in Wayanad; body found cut into pieces in a suitcase;
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…