ബെംഗളൂരു: വയനാട് സീറ്റ് വിജയിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണ തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബലഗാവിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് പിഎഫ്ഐയെ വോട്ടിനായി ഉപയോഗിച്ചു. തീവ്രവാദത്തിന് അഭയം നൽകുന്ന, മോദി സർക്കാർ നിരോധിച്ച, ദേശവിരുദ്ധ സംഘടനയാണിത്. ഒരു സീറ്റിൽ ജയിക്കാൻ വേണ്ടി മാത്രം തീവ്രവാദ സംഘടനയായ പിഎഫ്ഐയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്.” റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
“കോൺഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങൾ, താലിമാല എന്നിവയുടെ എക്സ് റേ എടുക്കും. അവർ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് പുനർവിതരണം ചെയ്യുകയും ചെയ്യും,” പ്രധാനമന്ത്രി മോദി പറഞ്ഞു.
കോവിഡ് വാക്‌സിനെ ചോദ്യം ചെയ്തത് മുതൽ ഇവിഎമ്മുകളെ സംശയിക്കുന്നത് ഉൾപ്പെടെ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഒരു അവസരവും ഒഴിവാക്കിയില്ല. ഇക്കാര്യത്തിൽ കോൺഗ്രസിനെ സുപ്രീം കോടതി പോലും ശാസിച്ചു. ആരുടെ നിർദ്ദേശങ്ങൾക്കു കീഴിലാണ് കോൺഗ്രസ് ഇത്രയുമെല്ലാം ചെയ്യുന്നത്? ഇവിഎമ്മുകളെക്കുറിച്ചുള്ള കോൺഗ്രസിൻ്റെ നുണകളും കിംവദന്തികളും ഈ രാജ്യത്തെ ജനാധിപത്യത്തിന് അപമാനമല്ലാതെ മറ്റൊന്നുമല്ല വരുത്തിയത്. അതിന് മാപ്പ് പറയണം!”
അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ നേഹ കൊല്ലപ്പെട്ട സംഭവത്തിലും മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണനത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. അവരെ സംബന്ധിച്ച് നേഹയേപ്പോലുള്ള മക്കളുടെ ജീവന് യാതൊരു വിലയുമില്ല. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം, മോദി ആരോപിച്ചു.
ശനിയാഴ്ച രാത്രി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്ദനഗരി ബെൽഗാമിലെത്തിയ പ്രധാനമന്ത്രിയെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മറ്റ് പാര്‍ട്ടി പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. ഞായറാഴ്ച ബെലഗാവി, ഉത്തരകന്നഡ, ദാവണഗെരെ, ബല്ലാരി എന്നീ നാല് വൻ തിരഞ്ഞെടുപ്പ് റാലികളാണ് മോദി പങ്കെടുത്തത്. ഇവയുൾപ്പെടെ 14 മണ്ഡലങ്ങളിൽ മേയ് ഏഴിനാണ് തിരഞ്ഞെടുപ്പ്.
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…
ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ…