പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ കിതച്ച് ബിജെപി. നഗരസഭയില്‍ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മികച്ച ലീഡ് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടി സമ്മാനിച്ച് രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നിലെത്തിയത്. നഗര മേഖലയില്‍ ബിജെപി ഭരണം കയ്യാളുന്ന മുനിസിപ്പാലിറ്റില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കടന്ന് കയറിയ രാഹുല്‍ മാങ്കൂട്ടത്തില്‍ 1421-ല്‍ അധികം വോട്ടുകളുടെ ലീഡ് നേടിയത് യുഡിഎഫ് ക്യാമ്പിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്ന് മുന്നേറുകയാണ്. 102413 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്.
പാലക്കാട്ട് തുടക്കത്തിൽ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചെടുത്തതോടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാർ 11111 വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്താണ്. ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. 7275 ആണ് നിലവിലെ ലീഡ്. രമ്യാ ഹരിദാസ് 11665 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.
<BR>
TAGS : BYPOLL RESULT
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…