പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 61316 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ. പാലക്കാട് 1331 വോട്ടിന് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ 4224 വോട്ടിന് യു.ആർ. പ്രദീപും മുന്നിട്ടുനിൽക്കുന്നു. പാലക്കാട്ട് തുടക്കത്തിൽ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് പിടിച്ചു. ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം പാലക്കാട് സി കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തും പി.സരിന്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ചേലക്കരയിൽ രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളുടെയും കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 48 നിയമസഭ സീറ്റുകളിലേക്കും രണ്ട് ലോക്സഭ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്.
<BR>
TAGS : BYPOLL RESULT
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി.…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…