വയനാട്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും നേടാനാവാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഒന്നാം സ്ഥാനവും, എൽഡിഎഫ് സത്യൻ മൊകേരി രണ്ടാം സ്ഥാനവും, ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനവും നേടി.
നോട്ട 5076 വോട്ടുകൾ സ്വന്തമാക്കിയപ്പോള്‍ 2000 വോട്ട് പോലും മറ്റ് സ്ഥാനാര്‍ഥികൾക്ക് തികക്കാനായില്ല. സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 1321 വോട്ട്, ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) 1196 വോട്ട്, ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബെറോജ്ഗർ സംഘ്) 1170 വോട്ട്, സോൻ സിംഗ് യാദവ് (സ്വതന്ത്രൻ) 1067 വോട്ട്, രുക്മിണി (സ്വതന്ത്രൻ) 917 വോട്ട്, ആർ രാജൻ (സ്വതന്ത്രൻ) 517 വോട്ട്, ദുഗ്ഗിരാള നാഗേശ്വര റാവു (ദേശീയ ജന സേന പാർട്ടി) 373 വോട്ട്, ജയേന്ദ്ര കെ റാത്തോഡ് (റൈറ്റ് ടു കോൾ പാർട്ടി) 306 വോട്ട്, എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി) 270 വോട്ട്, ഡിആർ കെ പത്മരാജൻ (സ്വതന്ത്രൻ) 242 വോട്ട്, എ നൂർ മുഹമ്മദ് (സ്വതന്ത്രൻ) 210 വോട്ട്, ഇസ്മയിൽ സാബി ഉള്ളാ (സ്വതന്ത്രൻ) 196 വോട്ട് എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ഥികളുടെ വോട്ട് നില.
<BR>
TAGS : WAYANAD | BYPOLL RESULT
SUMMARY : Wayanad by-election; 13 candidates did not even get the votes they got for Nota
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…
ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…
ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…
വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…
ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…