വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ദുരന്തബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ കണ്‍ട്രോള്‍ റൂമിലേക്കും പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും അതിവേഗ 500 എം.ബി.പി.എസ് കണക്ഷനുകളാണ് നല്‍കിയത്.
വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോണ്‍ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് ഓഗസ്റ്റ് രണ്ടാം തീയതിയോടെ നല്‍കിയത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ ഭരണസിരാ കേന്ദ്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ധ്രുതഗതിയില്‍ നടത്താന്‍ സഹായകമായി.
വയനാടുണ്ടായ ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും റെസ്‌ക്യൂ അടക്കമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് കെഫോണ്‍ കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നതെന്നും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറും പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു.
എൻജിനിയർമാരുടെ അവിശ്വസനീയമായ പരിശ്രമം കാരണമാണ് ഇത്ര വേഗത്തില്‍ കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത്. ഇതിന് പിന്നില്‍ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും റെസ്‌ക്യൂ ടീമുകള്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ പ്രവർത്തകരെ പിന്തുണയ്ക്കാൻ തടസമില്ലാത്ത ആശയവിനിമയം കെഫോണ്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS : WAYANAD LANDSLIDE | K PHONE
SUMMARY : Wayanad Landslide; KPhone connection provided in control rooms
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…