Categories: KERALATOP NEWS

വയനാട് ഉരുള്‍പൊട്ടല്‍; താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

വയനാട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തത്തില്‍പ്പെട്ടവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗകര്യമൊരുക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യങ്ങള്‍ വിലയിരുത്താനും റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തുടങ്ങി. ദുരന്ത നിവാരണ അതോറീറ്റി ആസ്ഥാനത്താണ് യോഗം. റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാൻഡ് റവന്യൂ കമ്മീഷണർ എ കൗശിക്, കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലർച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അർധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേർ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്.

TAGS : WAYANAD | THAMARASSERI | LAND SLIDE
SUMMARY : Wayanad Landslide; Restrictions on vehicles at Thamarasseri pass

Savre Digital

Recent Posts

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…

10 minutes ago

രണ്ടു വയസുകാരൻ കിണറ്റില്‍ വീണു മരിച്ചു

കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…

46 minutes ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍; പ്രസിഡന്റായി വി പ്രിയദര്‍ശിനി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…

2 hours ago

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

3 hours ago

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

4 hours ago