Categories: KERALATOP NEWS

വയനാട് ഉരുള്‍പൊട്ടല്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നല്‍കി നടൻ വിക്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തവുമായി ചലച്ചിത്രതാരം വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തു. കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ബുധനാഴ്ച നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ 5 കോടി സഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്‌എഫ്‌ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ അടിയന്തര സഹായമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വാഗ്ദാനം ചെയ്ത അഞ്ചു കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തില്‍ തമിഴ്നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം അനുവദിച്ചത്.

TAGS : WAYANAD | VIKRAM | LANDSLIDE
SUMMARY : Wayanad Landslide; Actor Vikram donated 20 lakhs to the Chief Minister’s relief fund

Savre Digital

Recent Posts

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…

19 minutes ago

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

1 hour ago

കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി; ആഘോഷ ദിനങ്ങളില്‍ ഇനി യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…

2 hours ago

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

3 hours ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; മൃതദേഹം പ്രതി പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

3 hours ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

4 hours ago