Categories: KARNATAKATOP NEWS

വയനാട് ഉരുൾപൊട്ടൽ; ഏഴ് കർണാടക സ്വദേശികൾ മരിച്ചതായി സൂചന

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടക സ്വദേശികളായ ഏഴുപേർ മരിച്ചതായി സൂചന. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ചാമരാജനഗറിൽ നിന്നുള്ള നാല് പേരും മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മൂന്നുപേരും മരിച്ചതായി ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു പറഞ്ഞു. ചൊവ്വാഴ്ച ചാമരാജനഗർ സ്വദേശികളായ പുട്ടസിദ്ദി, റാണി, മറ്റു രണ്ടു പേർ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് മാണ്ഡ്യ സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്. വൈത്തിരി ആശുപത്രിയില്‍ നിന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ചാമരാജനഗർ താലൂക്കിലെ ഇറസവാടി സ്വദേശികളായ രാജൻ, രജനി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്.

ഉരുള്‍പൊട്ടലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ചാമരാജനഗർ തഹസിൽദാർ ഗിരിജമ്മ, ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു എന്നിവരുടെ സംഘം വൈത്തിരി താലൂക്ക് കേന്ദ്രത്തിലും പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലും സന്ദർശനം നടത്തി. മരിച്ച കന്നഡിഗർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും കരസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വയനാട്ടിൽ എത്തിയിട്ടുണ്ട്. അവരുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു.

TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Around seven kannadigas dies in wayanad landslide

Savre Digital

Recent Posts

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

32 minutes ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

50 minutes ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…

2 hours ago

ലോക്‌സഭയില്‍ ആദായനികുതി ബില്‍ സര്‍ക്കാര്‍ പിൻവലിച്ചു

ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച്‌ കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…

2 hours ago

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

3 hours ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

4 hours ago