തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക. ഇന്നലെ ജനകീയ തിരച്ചിലിൽ നിരവധി സാധനസാമഗ്രികൾ വീണ്ടെടുക്കാൻ സാധിച്ചിരുന്നു.
ഔദ്യോഗിക രേഖകൾ നഷ്ടമായവർക്കുള്ള വീണ്ടെടുക്കൽ ക്യാമ്പ് ഇന്ന് നടക്കും. മൃതദേഹാവശിഷ്ടങ്ങളും, മൃതദേഹങ്ങളും ഇപ്പോഴും ലഭിക്കുന്നതുകൊണ്ട് തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്. ചാലിയാറിലും ഇന്ന് വിശദമായ പരിശോധന നടക്കും. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയാണ് തിരച്ചിൽ നടക്കുക. അഞ്ച് സെക്ടറുകൾ തിരിച്ചാണ് ഇന്ന് തിരച്ചിൽ നടക്കുന്നത്. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
TAGS: WAYANAD | LANDSLIDE
SUMMARY: Mass search at wayanad landslide area for today
വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത…
ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന…
ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ്…