വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരോട് സ്വമേധയാ വാടക വീട് കണ്ടെത്താനാണ് നിലവിൽ സർക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി അന്വേഷിച്ചു നടക്കാത്ത സ്ഥലമില്ലെന്ന് ചൂരൽമല സ്വദേശികൾ പറഞ്ഞു.
975 പേരാണ് ഇപ്പോൾ ക്യാമ്പിൽ കഴിയുന്നത്. സർക്കാർ കണ്ടെത്തിയ വാടക കെട്ടിടങ്ങളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ചും, മേപ്പാടി വൈത്തിരി തുടങ്ങിയ സമീപപ്രദേശങ്ങളിലേക്ക് വാടക ഇനത്തിൽ നൽകുന്ന 6000 രൂപ എത്ര കാലം സർക്കാർ നൽകും എന്നീ കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
സ്ഥിരമായ പുനരധിവാസം യാഥാർത്ഥ്യമാകും വരെ ബന്ധുവീടുകളിൽ കഴിയുന്നവർക്ക് ഉൾപ്പെടെ വാടക നൽകുമെന്ന് മന്ത്രി കെ. രാജൻ. കേന്ദ്രത്തിന് നൽകാനുള്ള വിശദമായ മെമ്മോറാണ്ടം തയ്യാറായി. രണ്ടു ദിവസത്തിനുള്ളിൽ കൈമാറും. വയനാട് ദുരന്തത്തിൽ 1200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കെന്നും മന്ത്രി വിശദീകരിച്ചു.
TAGS: WAYANAD | LANDSLIDE
SUMMARY: Wayanad Landslide victims Can’t get rental house for the amount fixed by the government
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…