Categories: KERALATOP NEWS

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവർണർ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തില്‍ അദ്ദേഹം വിഷയം ഉന്നയിച്ചു. വയനാട് ദുരന്തം കേരളത്തിന്റെ മാത്രം പ്രശ്നമല്ല രാജ്യത്തിന്‍റേതായി കണ്ട് നടപടി ഉണ്ടാകണം. ഇന്നത്തെ യോഗത്തിൽ എല്ലാ ഗവർണർമാരും അവരവരുടെ മുഖ്യമന്ത്രിമാരോട് സംസാരിക്കാം എന്ന് പറഞ്ഞെന്നും ആരിഫ് ഖാൻ വ്യക്തമാക്കി.

ഉരുൾപൊട്ടലിന്‍റെ ആദ്യ വാർത്ത പുറത്ത് വന്നപ്പോൾ തന്നെ പ്രധാനമന്ത്രി പ്രതികരിച്ചതാണല്ലോയെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം, പിന്നെ എന്തുകൊണ്ട് നമ്മൾക്ക് നടപടികൾ പ്രതീക്ഷിച്ചുകൂടെന്നും ചോദിച്ചു. ഈ അവസ്ഥയിൽ രാജ്യം എന്തായാലും വയനാടിന് ഒപ്പം നിൽക്കും എന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു.
<BR>
TAGS : WAYANAD LANDSLIDE | GOVERNOR
SUMMARY : Wayanad landslide should be declared a national disaster; The Governor will ask the central government

Savre Digital

Recent Posts

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

24 minutes ago

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…

1 hour ago

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…

1 hour ago

മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…

2 hours ago

ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…

3 hours ago

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

മും​ബൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി സു​രേ​ഷ് ക​ൽ​മാ​ഡി അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​ന​യി​ലെ ദീ​ന​നാ​ഥ്…

3 hours ago