Categories: KERALATOP NEWS

വയനാട് ഉരുൾപൊട്ടൽ‌; ഫണ്ട് ശേഖരണത്തിനെതിരായ കേസ് ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ‌ ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയും ഇന്ന് കോടതി‌ പരിഗണിക്കും.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച് പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്നലെ സ്വമേധയാ കേസ് എടുത്തത്. ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുംമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു.

കേരളത്തിന്റെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലകളാണ് ഇവിടെ സുസ്ഥിര വികസന മടക്കം സാധ്യമാണോ എന്ന കാര്യത്തിൽ പുനർവിചിന്തനം അനിവാര്യമായ ഘട്ടമാണിതെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.ഈ കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ആവശ്യമെങ്കിൽ പൊളിച്ചെഴുതണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

സംഘടനകൾ വഴി ശേഖരിച്ച ഫണ്ട് വിനിയോഗിക്കാൻ സംവിധാനമൊരുക്കാനായി സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. സംഘടനകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

TAGS: WAYANAD | LANDSLIDE
SUMMARY: High court will take up suo moto cases in wayanad landslide today

Savre Digital

Recent Posts

പെരിയ ഇരട്ടക്കൊലക്കേസ്; കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അയോഗ്യതാ ഉത്തരവ്

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇത്തരത്തിലൊരു ഉത്തരവ് വരാനിരിക്കെ രണ്ടുമാസം മുമ്പ് മണികണ്ഠൻ…

45 minutes ago

പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്

പാലക്കാട്‌: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ്…

1 hour ago

ഉത്തരാഖണ്ഡ് ദുരന്തം: 9 സൈനികരുള്‍പ്പെടെ 100 പേരെ കാണാതായി, ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി

ഉത്തരകാശി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. ചൊവ്വാഴ്ച ഒന്നരയോടെയാണ് ഉത്തരകാശിയില്‍…

1 hour ago

ഐഎസ്എൽ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു; കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചു

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതായി…

2 hours ago

ഗതാഗത കുരുക്ക്; ഹെബ്ബാൾ ജംക്ഷനിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കിലോമീറ്റർ ദൂരത്തിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…

2 hours ago

വിനായക ചതുർഥി: പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: വിനായക ചതുർഥി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കാൻ ബിബിഎംപി ചീഫ് കമ്മിഷണർ…

3 hours ago