ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് പേർ കർണാടക സ്വദേശികളും. രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മറ്റൊരു കർണാടക സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ചാമരാജ്നഗർ സ്വദേശികളായ പുട്ടസിദ്ദി (62), റാണി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. ചാമരാജനഗർ താലൂക്കിലെ എരസവാടി സ്വദേശികളായ 50 കാരനായ രാജേന്ദ്രനെയും 45 കാരിയായ രത്നമ്മയെയും കാണാതായതായും സൂചനയുണ്ട്. ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശിയായ സ്വാമിഷെട്ടി (70) പരുക്കേറ്റ് വൈൽട്രി താലൂക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉരുൾപൊട്ടലിൽ മരിച്ച കന്നഡിഗരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും മറ്റും മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലേക്ക് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പുറപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സന്തോഷ് ലാഡ് അറിയിച്ചു.
TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Two from Karnataka die in Wayanad landslides
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…