Categories: KERALATOP NEWS

വയനാട് ദുരന്തം; കാണാതായവർക്കായി ഇന്നും തിരച്ചിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തിരച്ചിൽ.

കൊച്ചിയിൽ നിന്നെത്തിച്ച മായ, മർഫി എന്നീ കടാവർ നായകളെ ഉപയോഗിച്ചാകും ദൗത്യം. ഇന്നലെ സൈന്യത്തിന്റെ കടാവർ നായയെ ഉപയോഗിചുള്ള തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് നീക്കം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ രൂപപ്പെട്ട തുരുത്തിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. ഈ തുരുത്ത് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നിട്ടുണ്ട്.

വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue operation in wayanad to continue today also

Savre Digital

Recent Posts

സ്വാതന്ത്ര്യദിന അവധി: മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041…

7 minutes ago

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; 84 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…

31 minutes ago

തമിഴ്നാട്ടിൽ എസ്.ഐയെ വെട്ടിക്കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലിൽ മരിച്ചു

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു.…

38 minutes ago

മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ അന്തരിച്ചു

ബാങ്കോക്ക്: മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ (74) അന്തരിച്ചു. തലസ്ഥാനമായ നെയ്പിഡോയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോ​ഗിക…

55 minutes ago

17 വയസ്സുകാരി പ്രസവിച്ചു; ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റില്‍

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു പോക്സോ…

1 hour ago

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലില്‍ വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച തുടങ്ങി. ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടും.…

1 hour ago