ബെംഗളൂരു: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ബെംഗളൂരു നോർക്ക ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സഹായമോ വിവരങ്ങളോ ആവശ്യമുള്ളവർക്കും സഹായം നൽകാൻ തയ്യാറുള്ളവർക്കും നോർക്ക ഓഫീസുമായി ബന്ധപ്പെടാം. ഫോൺ :080-25585090, 9483275823.
ബെംഗളൂരുവിൽ നിന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി നോർക്ക ഇന്നലെ ഓൺലൈന്‍ യോഗം സംഘടിപ്പിച്ചു. ലോക കേരള സഭാ അംഗങ്ങൾ, വിവിധ മലയാളി സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വയനാട്ടിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ദുരിതബാധിതർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പണമയക്കാം.
<br>
TAGS : NORKA ROOTS | WAYANAD LANDSLIPE
SUMMARY : Wayanad Tragedy; and NORKA Help Desk in Bengaluru to coordinate relief operations
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…