Categories: KERALATOP NEWS

വയനാട് ദുരന്തം; നാല് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.

11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ദുര്‍ഘടമായ മേഖലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും. കോട നിറഞ്ഞ വനമേഖലയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ 11 വരെയാണു തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതു നീണ്ടേക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘവും പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്.

TAGS : WAYANAD LANDSLIDE | DEADBODY
SUMMARY : Wayanad Tragedy; Four more bodies were found

Savre Digital

Recent Posts

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…

32 minutes ago

ഓൺസ്റ്റേജ് ജാലഹള്ളി കരോൾ ആഘോഷം 21 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…

59 minutes ago

ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു

എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…

1 hour ago

യാ​ത്രാ വി​ല​ക്ക് കൂ​ടു​ത​ൽ രാ​ജ്യങ്ങളിലേക്ക് നീട്ടി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: സി​റി​യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും പാ​ല​സ്തീ​നി​യ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ​ക്കും യു​എ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന്…

1 hour ago

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാ​ധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാ​ധ്യയാണ് പ്രവചിച്ചിരിക്കുന്നത്.…

2 hours ago

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം 21നു മുതൽ 24 വരെ നടക്കുമെന്ന് ഗ്രേറ്റർ…

2 hours ago