ബെംഗളൂരു: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ സ്റ്റാഫ് കൗണ്‍സില്‍.
മാനേജര്‍ പി.എം. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ് യോഗമാണ് തീരുമാനമെടുത്തത്. എംഎംഎ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനമെന്ന് ക്രസന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുജാഹിദ് മുസ്ഥഫാ ഖാന്‍ പറഞ്ഞു.
എംഎംഎയുടെ എല്ലാ സ്ഥാപനങ്ങളിലുമായി നൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ ഇരകളായവര്‍ക്ക് വേണ്ടി യോഗത്തില്‍ മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പള്‍ ശ്വേത, രാജവേലു, ശിവകുമാര്‍, അഫ്‌സര്‍, ജ്യോതി എന്നിവര്‍ സംസാരിച്ചു.
<br>
TAGS : MALABAR MUSLIM ASSOCIATION | CMDRF
SUMMARY : Wayanad landslide; MMA Staff Council announces one day’s wages for rehabilitation activities.
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…