Categories: KERALATOP NEWS

വയനാട് ദുരന്തം: മരിച്ചവരുടെ ഡി.എന്‍.എ ഫലം കിട്ടിത്തുടങ്ങി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ

വയനാട് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് കണക്കുകള്‍. അതേസമയം ഡി എൻഎ ഫലം ലഭിച്ചതോടെയാണ് കാണാതായവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. നേരത്തെ സർക്കാർ കണക്കുകള്‍ പ്രകാരം 128 പേരാണ് കാണാതായവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

അധികൃതർ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും നേരത്തെ അറിയിച്ചിരുന്നു. 401 ഡിഎൻഎ പരിശോധനകളാണ് ഓഗസ്റ്റ് 14 വരെ നടന്നത്. അതില്‍ ചിലവരുടെ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. തുടർന്ന് അവരുടെ ഡിഎൻഎ ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത്.

TAGS : WAYANAD LANDSLIDE | DNA | DEADBODY
SUMMARY : Wayanad disaster: DNA results of the dead have started, 119 people are yet to be identified

Savre Digital

Recent Posts

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

2 minutes ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

14 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

36 minutes ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

47 minutes ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

2 hours ago