തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 63 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
പരുക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. മേഘാവൃതമായ ആകാശവും മൂടൽമഞ്ഞും ഹെലികോപ്റ്ററുകൾ എത്തുന്നതിന് തടസ്സമായതിനാൽ എയർ ലിഫ്റ്റിങ്ങിനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
<BR>
TAGS : WAYANAD LANDSLIPE
SUMMARY : Wayanad Tragedy; Official mourning will be observed in the state today and tomorrow
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…