Categories: ASSOCIATION NEWS

വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട്, ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജീവനക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂവിലെ നോര്‍ക്ക വികസന ഓഫീസര്‍ റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി, മാനേജര്‍ പി.എം മുഹമ്മദ് മൗലവി, ക്രസന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്ഥഫഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്.

മജസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീര്‍, സിറാജുദ്ധീന്‍ ഹുദവി, സാജിദ് ഗസ്സാലി, ശ്വേത എന്‍, റീത്ത ഫ്രാന്‍സിസ്, ബസീറുന്നിസ, ഹൈഹാന തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രയോജനങ്ങളും സാധ്യതകളും റീസ രഞ്ജിത്ത് വിശദീകരിച്ചു കൊടുത്തു. നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഓഫീസര്‍ അറിയിച്ചു.
<br>
TAGS : MALABAR MUSLIM ASSOCIATION | NORKA ROOTS
SUMMARY : The MMA staff handed over the amount to the Chief Minister’s Relief Fund for the rehabilitation of Wayanad disaster area

Savre Digital

Recent Posts

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

8 minutes ago

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

1 hour ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

1 hour ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

3 hours ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

3 hours ago