ബെംഗളൂരു : വയനാട്, ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജീവനക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം ബെംഗളൂവിലെ നോര്‍ക്ക വികസന ഓഫീസര്‍ റീസ രഞ്ജിത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കായാണ് സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി, മാനേജര്‍ പി.എം മുഹമ്മദ് മൗലവി, ക്രസന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്ഥഫഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൈമാറിയത്.
മജസ്റ്റിക് ബ്രാഞ്ച് സെക്രട്ടറി ടി.സി. ശബീര്‍, സിറാജുദ്ധീന്‍ ഹുദവി, സാജിദ് ഗസ്സാലി, ശ്വേത എന്‍, റീത്ത ഫ്രാന്‍സിസ്, ബസീറുന്നിസ, ഹൈഹാന തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രയോജനങ്ങളും സാധ്യതകളും റീസ രഞ്ജിത്ത് വിശദീകരിച്ചു കൊടുത്തു. നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഓഫീസര്‍ അറിയിച്ചു.
<br>
TAGS : MALABAR MUSLIM ASSOCIATION | NORKA ROOTS
SUMMARY : The MMA staff handed over the amount to the Chief Minister’s Relief Fund for the rehabilitation of Wayanad disaster area
തിരുവനന്തപുരം: പാറശാലയില്‍ ജ്യൂസില്‍ വിഷം കലക്കി ജീവനൊടുക്കാന്‍ കമിതാക്കളുടെ ശ്രമം. 23കാരനും 15കാരിയുമാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക ഇൻഷുറൻസ് ക്യാമ്പിന് നാളെ തുടക്കമാകും. ദാസറഹള്ളി പൈപ്പ്…
ബെംഗളൂരു: ബെംഗളുരുവിന് സമീപം രാമനഗരയില്‍ കാര്‍ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. തോട്ടശ്ശേരിയറ കാരാട്ടാലുങ്ങൽ ശാരത്ത് മഹ്ബൂബിന്റെയും സീനത്തിന്റെയും…
ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർ ഷോ ഇന്ന് വൈകീട്ട് 4.30-ന് ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ്…
ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വിജയം. സൂപ്പര്‍ ഓവറിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം. ദുബായ്…