വയനാടിന് സഹായവുമായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആന്റ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി പി സാലിഹിന്റെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവരാണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് വയനാട് ഉണ്ടായത്.
നിരവധി പേർക്ക് ജീവൻ നഷ്ടമായി. നിരവധിപേർക്ക് പരുക്ക് പറ്റി. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ദുരന്തത്തില്‍ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സി പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്.
ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണ പദാർത്ഥങ്ങള്‍, ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, ആവശ്യമായ പാത്രങ്ങള്‍. കുപ്പിവെള്ളം, കുടി വെള്ള ടാങ്കർ മുതലായ ആവശ്യസാധനങ്ങളുമായാണ് കെയർ ആന്റ് ഷെയറും സി പി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.
TAGS : MAMMUTTY | WAYANAD LANDSLIDE
SUMMARY : Mammootty’s care and share to help in Wayanad disaster land
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…