ബെംഗളൂരു: വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബെംഗളൂരു ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ എട്ടു സോണുകളിൽ നിന്നും കൂടാതെ സമാജം നടത്തുന്ന ജൂബിലി സ്കൂൾ, ജൂബിലി കോളേജ്,സി.ബി.എസ്.സി ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും സമാജം പ്രവർത്തകർ സമാഹരിച്ച 5,75,000 രൂപയാണ് മുഖ്യമന്ത്രിയക്ക്ക് കൈമാറിയത്. പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽസെക്രട്ടറി ഡെന്നിസ്പോൾ, ജൂബിലി സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഭാവന കൈമാറിയത്.
<br>
TAGS : WAYANAD LANDSLIDE | CMDRF
SUMMARY : Wayanad Rehabilitation. Dooravani Nagar Kerala Samaj donates Rs 5,75,000 to Chief Minister’s Relief Fund
തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന് കണ്ടക്ടറെ പിരിച്ചുവിട്ട് കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…
ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…