ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ബെംഗളൂരു ശിവജിനഗറില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് വികസന ഓഫീസര്‍ റീസ രഞ്ജിത് ലോക കേരളസഭാംഗങ്ങളായ സി.കുഞ്ഞപ്പന്‍, റജി കുമാര്‍, എം.കെ.നൗഷാദ്, എല്‍ദോ ചിറക്കച്ചാലില്‍ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധികരിച്ച് സി.പി രാധാകൃഷ്ണന്‍. സത്യന്‍ പുത്തൂര്‍, ബിനു ദിവാകരന്‍, എം.കെ സിറാജ്, ആര്‍.വി ആചാരി, മെറ്റി ഗ്രേസ്, പ്രമോദ് വരപ്രത്ത്, അബ്ദുല്‍ റൗഫ്, സിജു ജോണ്‍, ജോര്‍ജ് മാത്യു, സനല്‍ദാസ് കെ. വി, സന്തോഷ് സി.വി, ബിജു.എസ്, മനോജ് കെ വിശ്വനാഥന്‍, എം. കാദര്‍ മൊയ്തീന്‍, സുരേഷ്. കെ, ടോമി ജെ ആലുങ്കല്‍, റഫീഖ്. ഒ.കെ, മുരളീധരന്‍ നായര്‍, ഡെന്നീസ് പോള്‍, ചന്ദ്രശേഖര കുറുപ്പ്, ഹനീഫ.കെ, നാസര്‍ നീലസാന്ദ്ര, അബ്ദുല്‍ നാസര്‍ കെ.കെ, ഷംസുദ്ദീന്‍ കൂടാളി എന്നിവര്‍ പങ്കെടുത്തു.
വിവിധ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മ്മാണവും, കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും മുന്‍കൈ എടുക്കാമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
<BR>
TAGS: NORKA ROOTS | WAYANAD LANDSLIDE
SUMMARY : wayanad rehabilitation.Norka review meeting
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…
ഇസ്ലാമബാദ്: സ്വാതന്ത്രദിനാഘോഷതത്തിനിടെ പാകിസ്ഥാനിലുണ്ടായ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കറാച്ചിയിലെ വിവിധയിടങ്ങളിലായി നടന്ന വെടിവെപ്പിലാണ് മൂന്ന് പേർ…
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കേളി ബെംഗളൂരു അനുസ്മരിക്കുന്നു. 17ന് വൈകുന്നേരം 4ന് നന്ദിനി ലേഔട്ടിലുള്ള രാജഗിരി സുങ്കിരാന…
ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബെംഗളൂരു ലോട്ടെ ഗൊല്ലെഹള്ളിയിലുള്ള ഗാന്ധി വിദ്യാലയ ഹയർ പ്രൈമറി സ്കൂളിലെ…