വയനാട് പുനരധിവാസ പദ്ധതിയിന്മേല്‍ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടി നല്‍കിയത്. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതില്‍ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം.
ഉപാധികളില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തില്‍ മീൻ പിടിക്കരുതെന്നും ഹൈക്കോടതി വിമർശിച്ചു. കേന്ദ്രത്തിന്റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതില്‍ ഹൈക്കോടതി വിമർശിച്ചു. ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ മുകളിലാണെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥനെ അടുത്ത ഫ്‌ളൈറ്റില്‍ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു.
സമയ പരിധി നീട്ടിയതില്‍ വ്യക്തവരുത്തി തിങ്കളാഴ്ച്ച കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ്പാ തിരിച്ചു പിടിക്കല്‍ നടപടി സ്വീകരിച്ചെന്ന ആക്ഷേപത്തില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
TAGS : WAYANAD LANDSLIDE
SUMMARY : Wayanad rehabilitation; Fund utilization period extended
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…