തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ഭൂമി ഏറ്റെടുക്കൽ വീടുകളു ടെ നിർമാണം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിശദമായ ചർച്ച നടക്കും. വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തവരുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റ നില വീടുകളാണ് ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈന്‍ കിഫ്ബി ആണ് ചെയ്തിരിക്കുന്നത്. വീടുകളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കുകൊടുക്കണമെന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
<BR>
TAGS : WAYANAD LANDSLIDE
SUMMARY : Cabinet meeting to approve Wayanad rehabilitation project today
കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച് ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച് വിവരിക്കുന്ന ബ്രിട്ടീഷ്…
മുംബൈ: ബെറ്റിംഗ് ആപ്പ് കേസ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും…
ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകാവലോകനവും പ്രഭാഷണവും നവംബർ 15ന് വൈകിട്ട് 4 മണി മുതൽ ജീവൻ ഭീമ…
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…