Categories: KERALATOP NEWS

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം; ആടിനെ കൊന്നു

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. കേശവന്‍ എന്നയാളുടെ ആടിനെ പുലര്‍ച്ചെ കടുവ കൊന്നു. കടുവയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി.

അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളില്‍ വനം വകുപ്പ് ജാഗ്രതാ നിർദേശം നല്‍കി. ഇത് കൂടാതെ കാപ്പിസെറ്റ് എംഎംജിച്ച്‌, ശ്രീനാരായണ എഎല്‍പി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എല്‍പി സ്‌കൂള്‍, സെന്‍റ് മേരീസ് ജംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളിലിന്ന് അവധി പ്രഖ്യാപിച്ചു. ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച്‌ പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികള്‍ ആരംഭിച്ചിരുന്നു.

കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് വീണ്ടും ആടിനെ കൊന്നത്. മുത്തങ്ങയില്‍ നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തെരച്ചില്‍. സ്ഥലത്ത് 20 കാമറകളും 3 കൂചുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡ്രോണുകളും പ്രവർത്തിക്കുന്നുണ്ട്.

TAGS : WAYANAD | TIGER
SUMMARY : Another tiger attack in Wayanad Pulpalli; The goat was killed

Savre Digital

Recent Posts

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

6 minutes ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

22 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

34 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

48 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago