Categories: KERALATOP NEWS

വയനാട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്ച നടത്തിയ ഹർത്താലില്‍ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അ‌റിയാത്ത അ‌വസ്ഥയാണെന്ന് കോടതി പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താല്‍.

വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചത്. ഹർത്താല്‍ കൊണ്ട് എന്തു നേടിയെന്നും കോടതി ചോദിച്ചു. ടൂറിസം ഡെസ്റ്റിനേഷനെന്ന നിലയില്‍ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് കേരളം അ‌റിയപ്പെടുന്നത്.

എന്നാല്‍, ഇവിടെ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനുപോലും അ‌റിയില്ല. ഭരണകക്ഷി ഹർത്താല്‍ നടത്തിയത്‌ എന്തിനാണ്? മിന്നല്‍ ഹർത്താല്‍ നടത്തില്ലെന്ന പ്രതിപക്ഷകക്ഷിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

TAGS : HIGH COURT | WAYANAD LANDSLIDE
SUMMARY : High Court criticizes Wayanad hartal

Savre Digital

Recent Posts

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

52 minutes ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

2 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

2 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

2 hours ago

നന്ദിനി നെയ്ക്ക് 90 രൂപ കൂട്ടി കിലോയ്ക്ക് 700 രൂപയാക്കി

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്)  നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…

2 hours ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…

2 hours ago