Categories: KERALATOP NEWS

വരുമാനത്തില്‍ വമ്പൻ കുതിപ്പ്; പുതിയ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം 1014 കോടി വരുമാനം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മുന്‍ വര്‍ഷത്തെ 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാല്‍ മറികടന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 770.9 കോടി രൂപയായിരുന്നു വരുമാനം. ഇതാണിപ്പോള്‍ 1000 കോടിയും കടന്ന് 1014 കോടിയിലെത്തി നില്‍ക്കുന്നത്. 1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയുമാണ്. വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ വികസനപദ്ധതികളുമായി യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാല്‍.

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നും ഒട്ടേറെ വികസന പരിഷ്‌കരണ പദ്ധതികളാണ് നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെര്‍മിനലിന്റെ വലിപ്പം കൂട്ടുന്നതും പരിഗണിക്കുന്നു. 150 കോടിയിലധികം ചെലവിട്ട് വാണിജ്യമേഖല അഥമാ കൊമേഴ്‌സ്യല്‍ സോണ്‍ ഒരുക്കാനും പദ്ധതിയുണ്ട്.

TAGS : KOCHI | COCHIN INTERNATIONAL AIRPORT
SUMMARY : Huge jump in income; Kochi International Airport with a new achievement

Savre Digital

Recent Posts

ഗതാഗത കുരുക്ക്; ഹെബ്ബാൾ ജംക്ഷനിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 1.5 കിലോമീറ്റർ ദൂരത്തിൽ തുരങ്ക റോഡ് നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…

7 minutes ago

വിനായക ചതുർഥി: പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: വിനായക ചതുർഥി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്ലാസ്റ്റർ ഓഫ് പാരിസിൽ ഗണേശ വിഗ്രഹങ്ങൾ നിർമിക്കുന്നവർക്കെതിരെ കേസെടുക്കാൻ ബിബിഎംപി ചീഫ് കമ്മിഷണർ…

34 minutes ago

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് സൈന്യം

ശ്രീന​ഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിൽ പൂഞ്ച് സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യൻ അതിർത്തിയിൽ…

48 minutes ago

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്…

55 minutes ago

അമേരിക്കയിൽ വീണ്ടും ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും…

1 hour ago

നമ്മ മെട്രോ യെലോ ലൈൻ: ഉദ്ഘാടനത്തിനു മുന്നോടിയായി യാത്ര നടത്തി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഉദ്ഘാടനത്തിനു മുന്നോടിയായി നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.…

1 hour ago