പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. കുട്ടി നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെയാണ് കണ്ടെത്തിയത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പോലീസിന് കൈമാറിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പോലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ 30-നാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. ഒൻപത് മണിക്ക് ക്ലാസ് കഴിഞ്ഞിരുന്നു. ശേഷം കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. കൂട്ടുകാർക്ക് മുന്നിൽ നിന്ന് തന്നെയായിരുന്നു വസ്ത്രം മാറിയതും. സ്കൂളിൽ എത്താതായതോടെ സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.
TAGS: KERALA | MISSING PERSON FOUND
SUMMARY: Missing girl from vallappuzha found at goa
കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച് ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…
കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…
കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…
മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…
ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…