തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടത്തുറ സ്വദേശി അത്തനാസ് (50) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഇവർ സഞ്ചരിച്ച വള്ളം ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു.
ഏഴു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ അത്തനാസ് കടലിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പരുക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ മറ്റുള്ളവർ ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
TAGS : THIRUVANATHAPURAM | BOAT | FISHER MAN | DEAD
SUMMARY : Fisherman dies after boat capsizes; Two people were injured
വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത…
ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന…
ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ്…