തൃശൂർ: വളർത്തുനായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ കോടശ്ശേരിയിൽ സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണിയെ (69) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10:30ന് ശേഷമായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു.
ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്. ഇത് പിന്നീട് കൊലപാതകത്തിൽ കലാശികാണുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും തമ്മിൽ ഇത്തരം തർക്കം ഒന്നും ഉണ്ടായിട്ടില്ലായിരുന്നു. ഇക്കാരണത്താൽ തന്നെ വ്യക്തിവൈരാഗ്യം കൊലയ്ക്ക് പിന്നിൽ ഇല്ലെന്ന് പോലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഷിജുവിനെ അന്തോണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
TAGS: CRIME | KERALA
SUMMARY: Man killed by Neighbour on simple argument
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന്…
കോഴിക്കോട്: അരീക്കോട് സ്വദേശിയും ഇടത് സെെബറിടങ്ങളിലെ സജീവ സാന്നിധ്യവും, യൂടൂബറുമായ അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി മര്‍ക്കസ്…
പാലക്കാട്: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്സിൽ യാത്രക്കാരന്റെ ദേഹത്ത് പാൻട്രി ജീവനക്കാരൻ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പ്രതി…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിംഗ് സാമൂഹിക സേവന പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാരിതര സംഘടനയായ സിങ്ങസാന്ദ്രയിലെ ഗൂഞ്ച് സന്ദർശിച്ച്…
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…