നൃൂഡൽഹി: ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്‌സ്പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചതിനുശേഷമാണ് ഇന്ത്യൻ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായതെന്നും ശശി തരൂർ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ വിമർശിച്ചു.
രാഷ്ട്രീയത്തിൽ മറ്റു വഴികൾ തേടുന്നുവെന്ന അർഥമാണ് പത്രം നൽകിയതെന്ന് ശശി തരൂർ എഫ്.ബി. പോസ്റ്റില്‍ കുറിച്ചു. കേരളത്തിൽ പ്രധാനപ്പെട്ട നേതാവില്ലെന്ന തരത്തിൽ ഇന്ത്യൻ എക്സ്പ്രസ് വ്യാജ വാർത്ത നൽകി. ഇതിന് പിന്നിൽ പ്രവർത്തിച്ച ആരും തന്നോട് ക്ഷമ ചോദിച്ചിട്ടില്ല. നിരുത്തരവാദപരമായ മാധ്യമപ്രവർത്തനത്തിൽ പൊതുപ്രവർത്തകന് എന്ത് സംരക്ഷണമാണുള്ളത്? ശശി തരൂർ ചോദിച്ചു. തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് ആരും ചിന്തിച്ചില്ല. ദുഃഖത്തോടെയാണ് കുറിപ്പ് എഴുതുന്നത്. എങ്ങനെ വാർത്തയുണ്ടാക്കുന്നു എന്നതിന്റെ നല്ല പാഠമാണ് ഇതെന്നും തരൂർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂർ ഇന്ത്യൻ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങൾ പുറത്തുവന്നത്. ഇത് കോൺഗ്രസിൽ വലിയ ചലനത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരുപാട് നേതാക്കളുണ്ടെന്നും സാധാരണ പ്രവര്‍ത്തകരില്ല എന്ന തോന്നല്‍ പലര്‍ക്കുമുണ്ടെന്നാണ് താന്‍ സൂചിപ്പിച്ചതെന്നുമാണ് ശശി തരൂര്‍ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും ശശി തരൂര് പറഞ്ഞു.
<BR>
TAGS : SASHI THAROOR
SUMMARY : Shashi Tharoor slams Indian Express for distorting words in podcast controversy
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…