ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ ടാങ്കറിനുള്ളിൽ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആനേക്കൽ ചന്ദാപുരയ്ക്കടുത്തുള്ള ഇഗ്ഗലൂരിലാണ് സംഭവം. മനു – ഹർഷിത ദമ്പതികളുടെ മകനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടിയെ മുറിയിൽ നിന്ന് കാണാതായതെന്ന് ഹർഷിത പോലീസിനോട് പറഞ്ഞു.
കുളിക്കാൻ പോയി തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാതാവുകയായിരുന്നു. വീടും പരിസരവും തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഇരുവരും പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വാട്ടർ ടാങ്കറിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ആനേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | DEATH
SUMMARY: One-year-old child preterm baby found dead inside water tanker
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…