ബെംഗളൂരു: വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക് ഈടാക്കൽ നിരീക്ഷിക്കാനും നടപടി എടുക്കാനും കാവേരി ജലം വീടുകളിൽ എത്തിക്കാനുമായി സഞ്ചാരി കാവേരി പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. വാട്ടർ ടാങ്കർ മാഫിയയെ നേരിടുന്നതിനും പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം നൽകുന്നതിനുമായാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ നിലവിൽ ഒരു ടാങ്കറിന് അധികമായി 3000 രൂപവരെയാണ് ഈടാക്കുന്നത്. സർക്കാർ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയാണിത്.
ടാങ്കർ മാഫിയയെ നേരിടാൻ താങ്ങാവുന്ന നിരക്കിൽ ബിഡബ്ല്യൂഎസ്എസ്ബി വെള്ളം നൽകുന്നതിനാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. 4,000 ലിറ്റർ ടാങ്കറിന് 660 ഉം 6,000 ലിറ്റർ ടാങ്കറിന് 740 രൂപയുമാണ് നിരക്ക്. ആളുകളുടെ വീട്ടുപടിക്കൽ നേരിട്ട് കാവേരി വെള്ളം എത്തിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് സഞ്ചാരി കാവേരി പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ വീടുകൾക്കുള്ള പുതിയ കാവേരി ജല കണക്ഷനുകൾക്ക് 1,000 രൂപ മാത്രം നിക്ഷേപമായി ഈടാക്കും. അപ്പാർട്ട്മെന്റ് ഉടമകൾക്ക്, ഈ തുകയിൽ 20 ശതമാനം അധികമാണ് ഈടാക്കുക. കാവേരി അഞ്ചാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും പദ്ധതിക്ക് ധനസഹായം നൽകാൻ നിരവധി ബാങ്കുകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | CAUVERY PROJECT
SUMMARY: Karnataka govt launches Sanchari Cauvery to tackle water tanker mafia
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…