ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മുൻ സിഇഒ ആയ നമ്രത ചിഗുരുപതി (34) ആണ് കൊക്കെയ്ൻ വാങ്ങുന്നതിനിടെ പോലീസ് പിടിയിലായത്.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴിയാണ് നമ്രത കൊക്കെയ്ൻ വാങ്ങിയത്. ഇരുവരും തമ്മിൽ സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ധാക്കറിന്റെ സഹായി ബാലകൃഷ്ണയ്ക്ക് ഒപ്പമാണ് നമ്രത പോലീസ് പിടിയിലായത്.
ഇവർ വാട്‌സ്ആപ്പ് വഴി ധാക്കറിന്റെ പക്കൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്തുവെന്നും ഓൺലൈൻ വഴിയാണ് പണം കൈമാറിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് ബാലകൃഷ്ണ കൊക്കെയ്ൻ നമ്രതയ്ക്ക് കൈമാറാനായി റായദുർഗത്തിൽ എത്തി. പോലീസ് ഓഫീസർ വെങ്കണ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കുറച്ചു നാളിനുള്ളിൽ 70 ലക്ഷം രൂപയുടെ മയക്കു മരുന്ന് വാങ്ങിയതായി നമ്രത സമ്മതിച്ചതായി പോലീസ് പറഞ്ഞു.
<BR>
TAGS : DRUG ARREST | HYDERABAD
SUMMARY : Ordered via WhatsApp; Young female doctor arrested while buying cocaine worth Rs. 5 lakh
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…