ബെംഗളൂരു: വാതക ചോർച്ചയെ തുടർന്ന് സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കുശാൽനഗർ താലൂക്കിലെ കുഡ്‌ലൂർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് മുതലാണ് സ്റ്റേഷനിൽ വാതക ചോർച്ചയുണ്ടായത്. താമസിയാതെ, 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ചില കുട്ടികളിലും പ്രായമായവരിലും ഛർദ്ദി, ക്ഷീണം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇന്ധന സ്റ്റേഷനെതിരെ നാട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് വാതക ചോർച്ച ഉണ്ടായത്. ജനവാസ മേഖലയിലാണ് ഇന്ധന സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് കുശാൽനഗർ തഹസിൽദാർ കിരൺ ഗൗരയ്യ പറഞ്ഞു. പതിവ് പരിശോധനകൾ നടത്തുന്നതിനിടെയാണ് ചോർച്ച ഉണ്ടായതെന്നും പമ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | FUEL LEAK
SUMMARY: CNG leak at fuel station near Kushalnagar
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…