Categories: KARNATAKATOP NEWS

വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി; മുൻമന്ത്രി നാഗേന്ദ്രയെ ഒഴിവാക്കി രണ്ടാമത്തെ കുറ്റപത്രവും

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കോർപ്പറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖരൻ പി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി  ശിവമോഗയിലെ രണ്ടാം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതിയിൽ 300 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആരോപണവിധേയനായ മുൻ മന്ത്രി ബി. നാഗേന്ദ്രയുടെ പേര് പരാമർശിക്കാതെയാണ് ഇത്തവണയും കുറ്റപത്രം സമർപ്പിച്ചത്. ഈ മാസം ആദ്യം സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലും നാഗേന്ദ്രയെ ഒഴിവാക്കിയിരുന്നു.

കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടർ ജെ.ജി. പദ്മനാഭ, മുൻ അക്കൗണ്ട്‌സ് ഓഫീസർ ജി. പരശുരാമ എന്നിവരുടെ പേരിൽ ആത്മഹത്യാപ്രേരണയുൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം. ഫണ്ട് തിരിമറി ആരോപണത്തെത്തുടർന്ന് രാജിവെച്ച ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിൽ മന്ത്രിക്കെതിരേ പരാമർശമുണ്ടായിരുന്നു. മെയ് 26 ന് ശിവമോഗയിലെ വീട്ടിലാണ് ചന്ദ്രശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോർപ്പറേഷന്റെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാഗേന്ദ്രയെ ഇ.ഡി. അറസ്റ്റുചെയ്തിരുന്നു. കോർപ്പറേഷന്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡ് ബാങ്കിലെ അക്കൗണ്ടിൽനിന്ന് 89.62 കോടി രൂപ ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 18 അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 12 പേർക്കെതിരേയായിരുന്നു ആദ്യ കുറ്റപത്രം. ആകെ എട്ടുകേസുകളാണ് അന്വേഷിക്കുന്നത്.
<BR>
TAGS : VALMIKI SCAM
SUMMARY : Valmiki ST. Reversal of Development Corporation Fund; Ex-minister Nagendra was exempted from the second charge sheet

 

Savre Digital

Recent Posts

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

32 minutes ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

1 hour ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

1 hour ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

2 hours ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

2 hours ago