Categories: KARNATAKATOP NEWS

വാല്മീകി കോർപ്പറേഷൻ അഴിമതി; മുൻ മാനേജിങ് ഡയറക്ടർ ഇ.ഡി. കസ്റ്റഡിയില്‍

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ മുൻ മാനേജിങ് ഡയറക്ടറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം അറസ്റ്റുചെയ്തു. ജെ.ജി. പദ്മനാഭയാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പദ്മനാഭയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു പദ്മനാഭ. കോടതിയുടെ അനുമതിയോടെയാണ് ഇ.ഡി. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 29 വരെ ഇ.ഡി. കസ്റ്റഡിയിൽവിട്ടു.

കോർപ്പറേഷനിലെ പണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് തിരിമറി നടത്തുന്നതിന് മുൻ എം.ഡി. നിർണായക പങ്കുവഹിച്ചതായി ഇ.ഡി. പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സത്യനാരായണയെയും ഇ.ഡി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോർപ്പറേഷന്റെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്‍ മന്ത്രി നാഗേന്ദ്രയെ ഇ.ഡി.നേരത്തെ  അറസ്റ്റുചെയ്തിരുന്നു. കോർപ്പറേഷന്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡ് ബാങ്കിലെ അക്കൗണ്ടിൽനിന്ന് 89.62 കോടി രൂപ ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 18 അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
<BR>
TAGS : VALMIKI SCAM
SUMMARY : Valmiki Corporation Scam; Former Managing Director E.D. in custody

 

Savre Digital

Recent Posts

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

43 minutes ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

2 hours ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

2 hours ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

2 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago