ബെംഗളൂരു: മൈസൂരുവിൽ വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. നഞ്ചൻഗുഡ് താലൂക്കിലെ ഗട്ടവാടി ഗ്രാമത്തിലെ വാഴത്തോട്ടത്തിലാണ് സംഭവം. ഗട്ടവാടി വില്ലേജിൽ താമസിക്കുന്ന ശശികലയാണ് (38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്ക് പോയ ശശികല പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തെ വാഴത്തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന് പിന്നാലെ തോട്ടം ഉടമ സിദ്ധലിംഗപ്പ എന്ന നഞ്ചുണ്ടപ്പ ഒളിവിൽ പോയി. യുവതിയുടെ പാതിശരീരത്തിൽ മാത്രമേ വസ്ത്രങ്ങൾ ഉണ്ടായിരുന്നുള്ളു. ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ നഞ്ചൻകോട് പോലീസ് കേസെടുത്തു.
TAGS: KARNATAKA | CRIME
SUMMARY: Women’s half naked body found inside banana plantation
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…
ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…
ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…