പാലക്കാട്: പാലക്കാട് മേട്ടുപ്പാറയില്‍ വാഹനം നിർത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ആറുപേര്‍ക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തിക്, സഹോദരന്‍ നടരാജന്‍, ഭാര്യ ശെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു. വെട്ടേറ്റ് സാരമായി പരിക്കേറ്റ കുമാരൻ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…
ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട്…
ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ്…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…