Categories: KARNATAKATOP NEWS

വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി ഗതാഗത വകുപ്പ് നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ നമ്പർ പ്ലേറ്റുകൾ എച്ച്എസ്ആർപി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാന സമയപരിധിയായിരിക്കുമിതെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

നേരത്തെ നവംബർ 17ന് അവസാനിക്കേണ്ടിയിരുന്ന എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് കാലാവധി ഫെബ്രുവരി 17 വരെ നീട്ടിയിരുന്നു. പിന്നീട് ഇത് മൂന്ന് മാസത്തേക്കു കൂടി നീട്ടി. എന്നാൽ വെറും 15 ശതമാനം വാഹനങ്ങൾ മാത്രമാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചത്. ഇതോടെ സമയപരിധി വീണ്ടും വീണ്ടും നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.

അതിസുരക്ഷാ നമ്പർ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വന്തം തീരുമാനിക്കാം. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങൾ കഴിഞ്ഞ നവംബർ 17-നകം അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നാണ് ഓഗസ്റ്റിൽ കർണാടക ഗതാഗതവകുപ്പ് ഉത്തരവിട്ടത്. പിന്നീട് സമയപരിധി നീട്ടുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ എച്ച്എസ്ആർപികളുടെ രജിസ്‌ട്രേഷൻ കുറവാണെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. 2019ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിലാണ് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ നിർദേശം.

TAGS: KARNATAKA| HSRP| NUMBER PLATES
SUMMARY: Deadline to install hsrp number plates in vehicles extended

Savre Digital

Recent Posts

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

14 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

26 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

39 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

1 hour ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

2 hours ago