ബെംഗളൂരു: വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചു. ജെസി റോഡിലാണ് സംഭവം. മജസ്റ്റിക്-സികെ പാളയ റൂട്ടിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ കുശാൽ കുമാർ ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ മുഹമ്മദ് ഫൈസൽ എന്നയാൾക്കെതിരെ ഹലസുരു ഗേറ്റ് പോലീസ് കേസെടുത്തു.
ബസ് യാത്രക്കാരെ കയറ്റാനായി നിർത്തിയപ്പോൾ ഫൈസൽ ബസിലേക്ക് കയറി കുശാലിനെ ആക്രമിക്കുകയായിരുന്നു. തന്റെ ബൈക്കിന് വഴി നൽകിയില്ലെന്നായിരുന്നു ഫൈസലിന്റെ ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ ഒന്നിന് ശേഷം ബിഎംടിസി ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ ആക്രമണമാണിത്.
TAGS: BENGALURU | BMTC
SUMMARY: BMTC driver attacked by bike passenger
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…