പാലക്കാട്: വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരിക്കേറ്റത്. വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിടുത്തു. കഴിഞ്ഞ ദിവസം രാത്രയാണ് സംഭവം.
പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനമോടിച്ച ഇയാളുടെ മകൻ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയെന്നും പോലീസ് അറിയിച്ചു.
TAGS: PALAKKAD| POLICE|
SUMMARY: SI hit by vehicle during vehicle inspection; Vehicle owner in custody
ബെംഗളൂരു ബെംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ബല്ലാരി സ്വദേശി ബി.എസ്. രാജീവ്…
ബെംഗളൂരു: നഗരത്തിലെ അനധികൃത പേയിംഗ് ഗസ്റ്റ് താമസ സൗകര്യങ്ങൾക്കെതിരെ കർശന നടപടിയുമായി ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ. ലൈസൻസില്ലാതെ പ്രവർത്തിച്ച…
ബെംഗളൂരു: ബെംഗളൂരുവിലെ സാമൂഹിക, കലാ, സാംസ്കാരിക സംഘടനയായ 'കേളി'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സുരേഷ് പാൽകുളങ്ങര, വൈസ് പ്രസിഡന്റ്…
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എരുമേലി കണമലക്ക് സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന ബസാണ്…
വയനാട്: വയനാട്ടില്‍ സിപ്‌ലൈന്‍ പൊട്ടി അപകടമുണ്ടായി എന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അഷ്‌കര്‍…
തിരുവനന്തപുരം: പതിനാറുകാരനെ ഐ എസ് ഐ എസ്സിൽ ചേരാൻ പ്രേരിപ്പിച്ച പരാതിയിൽ. കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു എ പി…