ബെംഗളൂരു: കർണാടകയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ ഞായർ വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധ റോഡപകടങ്ങളിൽ 51 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യയാണിത്.
അശ്രദ്ധമായി വാഹനമോടിച്ചാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്ന് എഡിജിപിയും ബെംഗളൂരു റോഡ് സുരക്ഷാ കമ്മീഷണറുമായ അലോക് കുമാർ പറഞ്ഞു. ഏഴ് മരണങ്ങളുമായി തുമകുരു ജില്ലയാണ് പട്ടികയിൽ ഒന്നാമത്. ഹാസൻ (10), ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ (8 വീതം), കാർവാർ (3) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഒരു സാധാരണ ദിവസത്തിൽ, സംസ്ഥാനത്ത് റോഡപകട മരണങ്ങളുടെ എണ്ണം 30 നും 35 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. തുമകുരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്ന് എട്ട് കാൽനടയാത്രക്കാരുടെ മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പാതയോ ദേശീയ പാതയോ മുറിച്ചുകടക്കുമ്പോഴാണ് കാൽനടയാത്രക്കാർ ഭൂരിഭാഗവും മരണപ്പെട്ടത്. മരിച്ച 51 പേരിൽ 30 പേരും ഇരുചക്ര വാഹന യാത്രികരാണ്. ഞായറാഴ്ച, ഹാസനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ കാർവാറിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…