ബെംഗളൂരു: ബെംഗളൂരുവിൽ വാർത്ത സമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. പി.കെ. രവിചന്ദ്രൻ ആണ് മരിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വാർത്താസമ്മേളനം നടത്തിയത്. ഇതിനിടെ കുഴഞ്ഞുവീണ അദ്ദേഹം ഉടൻ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന പിന്നാക്ക വിഭാഗ ദലിത് ന്യൂനപക്ഷ സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനം നടത്തിയത്. സംസാരത്തിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീണ രവിചന്ദ്രനെ ഉടൻ തന്നെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
TAGS: KARNATAKA | DEATH
SUMMARY: Congress worker dies of heart attack during press conference in Bengaluru
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…